തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്രനിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ജെൻസി യുവാക്കൾക്ക് നൽകിയ ആനുകൂല്യങ്ങൾ നടപ്പിലാക്കുമോയെന്ന സജി ചെറിയാന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
‘മോഡിഫിക്കേഷനുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട്, അമിതമായ വെളിച്ചവും ശബ്ദവും പുറത്തുവിടുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കാൻ സാധിക്കില്ല. എന്നാൽ, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്സുകൾ, വാഹനത്തിന് പുറത്തേക്ക് നിൽക്കാത്ത തരത്തിലുള്ള മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നതിനെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ട്’. മന്ത്രി മറുപടി നൽകി.
Leave a Comment
Your comment will be visible after admin approval.