ന്യൂഡല്‍ഹി: രാജ്യത്തെ വിമാന ഇന്ധനവിലയില്‍ കുറവ് വരുത്ത് കേന്ദ്രസര്‍ക്കാര്‍. എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വിലയില്‍ ലിറ്ററിന് അഞ്ച് രൂപയുടെ കുറവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിവ് ഉണ്ടായിരിക്കുന്നത്.
ആഭ്യന്തര വിമാനകമ്പനികളുടെ എണ്ണവിലയിലാണ് കേന്ദ്രം കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ എവിയേഷന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 110 രൂപയായി കുറഞ്ഞു. അതേസമയം, രാജ്യാന്തര വിപണിയില്‍ വിലയിടിയുമ്പോഴും പെട്രോള്‍-ഡീസല്‍ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല.
പക്ഷേ രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചിട്ടുണ്ട്. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്.ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ന് മുതല്‍ പുതിയ വില നിലവില്‍ വരും.ഇന്നത്തെ വിലയിടിവോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എണ്ണകമ്പനികള്‍ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരും. പാചകവാതക വിതരണത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും കേന്ദ്രം എടുത്തുകളഞ്ഞിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.