രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ തീരുമാനമായതായി സൂചന

Global Indian Writer · May 16, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നൽകാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണു​ഗോപാലും ദീപാ ദാസ്മുൻഷിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുൽ ​ഗാന്ധിയുടെയും മല്ലികാർജുൻ ഖാർ​ഗെയുടെയും നിർദേശത്തിന് പിന്നാലെയായിരുന്നു കെ.സി – ദീപാ ദാസ്മുൻഷി ചർച്ച.

ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനം അം​ഗീകരിക്കണമെന്ന സന്ദേഷം എഐസിസി നേതൃത്വം വി.ഡി സതീശനും കൈമാറിയിട്ടുണ്ട്. സീനിയർ നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ പൂർണമായി അവ​ഗണിക്കുന്ന ​ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പ് വേണമെന്ന കടുംപിടുത്തത്തിൽ നിന്ന് വി.ഡി സതീശനും പിന്മാറിയെന്നാണ് വിവരം. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് തയാറാവാൻ പാർട്ടി നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.