അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിൽ

Global Indian Writer · July 11, 2026 · 1 min read · 0 Comments · 0 Shares

മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ ബല്‍രാജിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


കൈ ഒടിഞ്ഞ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരല്‍ കൊണ്ട് അടിച്ചെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിര്‍ബന്ധിച്ച് ബോര്‍ഡില്‍ എഴുതിച്ചെന്നും വിദ്യാര്‍ഥിനി പറഞ്ഞു. സംഭവത്തില്‍ കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.