ന്യൂഡൽഹി: മണ്ണാർക്കാട് നഗരസഭയിലെ അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്ത് വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ. കമ്മീഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പരസ്യവേദിയിൽ കുട്ടികളെ മാനസികമായി തളർത്തുന്ന ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
സ്വന്തം തെറ്റുകൾ തിരുത്താൻ തയാറാകാത്ത ജലീലിനെ തിരുത്താൻ സിപിഎം തയാറാകണം. വേദിയിൽ അപമാനിതരായ കുട്ടികൾക്ക് പരാതി ഇല്ലെന്ന തരത്തിൽ വരുന്ന അഭിപ്രായങ്ങൾക്ക് പിന്നിലെ കാരണം അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.