ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച് അനില്‍ മേനോന്‍ ഉള്‍പ്പടെയുള്ള മൂന്ന് ബഹിരാകാശ യാത്രികര്‍

Global Indian Writer · July 15, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്ടണ്‍: ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനില്‍ മേനോന്‍ ഉള്‍പ്പടെയുള്ള മൂന്ന് ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. രാത്രി 11.26ഓടെ സോയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും സംഘത്തിന്റെ മടക്കം.

എക്‌സ്‌പെഡിക്ഷന്‍ 74 ദൗത്യത്തിന്റെ ഭാഗമാണ് ഈ യാത്ര. റഷ്യന്‍ നിര്‍മ്മിത സോയൂസ് എംഎസ് 29 പേടകത്തിലായിരുന്നു സംഘം ബഹിരാകാശത്തെത്തിയത്. കസാഖിസ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു വിക്ഷേപണം. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പം പേടകത്തിലുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.