ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 11.21 ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടി. യോഗ്യത നേടിയവരില്‍ 58 ശതമാനത്തിലധികം പേരും പെണ്‍കുട്ടികളാണ്. 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
715 മാര്‍ക്ക് നേടി പഞ്ചാബ് സ്വദേശി ആര്യന് ഗുപ്ത, ഹരിയാന സ്വദേശി പന്‍ഷുല്‍ ബന്‍സാല്‍ എന്നിവര്‍ ഒന്നാം റാങ്ക് പങ്കിട്ടു. 19 പേര്‍ക്ക് 700 മാര്‍ക്കില്‍ കൂടുതല്‍ ലഭിച്ചു.
138 പേര്‍ക്ക് 690ല്‍ കൂടുതലും 1,492 പേര്‍ക്ക് 650ല്‍ കൂടുതലും 10,160 പേര്‍ക്ക് 600ല്‍ കൂടുതലും 90,780 പേര്‍ക്ക് 500 അല്ലെങ്കില്‍ അതില്‍ കൂടുതലോ മാര്‍ക്ക് നേടാനായി. 138 പേര് 190ന് മുകളിലും മാര്‍ക്ക് നേടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് നീറ്റ് യുജി പരീക്ഷ വീണ്ടും നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) തീരുമാനിച്ചത്.
Leave a Comment
Your comment will be visible after admin approval.