റിയാദ്: പാസ്പോർട്ട് പുതുക്കാനുള്ള നിരക്ക് കേന്ദ്രം കുത്തനെ ഉയർത്തിയതോടെ കേരളത്തിൽ ബുക്കിങ് ലഭിക്കാനുള്ള കാത്തിരിപ്പ് ഒരു മാസത്തിലേറെയായി ഉയർന്നു. സൗദിയിലടക്കം ഗൾഫിൽ പൊള്ളുന്ന നിരക്ക് ഏർപ്പെടുത്തിയതും വിഎഫ്എസ് കേന്ദ്രങ്ങളിൽ ബുക്കിങ് പോലും ലഭിക്കാത്തതുമാണ് ഇതിന് കാരണമായത്. വരും മാസങ്ങളിൽ പാസ്പോർട്ട് പുതുക്കാനുള്ളവർ മുൻകൂട്ടി ശ്രദ്ധിച്ചില്ലെങ്കിൽ പണവും സമയവും നഷ്ടമാകും.
നാട്ടിൽ 1500 രൂപയായിരുന്ന പാസ്പോർട്ട് പുതുക്കൽ നിരക്ക് 2500 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഗൾഫിൽ ഉയർത്തിയത് പ്രവാസികൾക്ക് താങ്ങാനാകാത്ത നിരക്കാണ്. കേന്ദ്ര സർക്കാറിന്റെ നീക്കത്തോടെ യുഎഇയിൽ നോർമൽ പാസ്പോർട്ട് റിന്യൂവലിന് 285 ദിർഹം 450 ആക്കി ഉയർത്തിയിരുന്നു. സൗദിയിൽ നോർമൽ നിരക്ക് 460 ആക്കിയും ഉയർത്തി. തൽക്കാൽ ഫീസ് നിരക്ക്, അഥവാ പെട്ടെന്ന് പാസ്പോർട്ട് ലഭിക്കാനുള്ള നിരക്ക് 919 റിയാലാക്കി. അതായത് ഇരുപത്തി മുവ്വായിരത്തിലേറെ രൂപ. നാട്ടിൽ ഇത് അയ്യായിരം രൂപയാണ്.
Leave a Comment
Your comment will be visible after admin approval.