തിരുവനന്തപുരം: സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നിലവിൽ ഏഴ് മന്ത്രിമാരുടെ പേരുകളിൽ മാത്രമാണ് കോൺഗ്രസിൽ ധാരണയായത്. കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം വേണമന്നതിൽ ഉറച്ചുനിൽക്കുന്നതും വകുപ്പ് വിഭജനവും കോൺഗ്രസിന് തലവേദനയാണ്.
കെ.സി വേണുഗോപാൽ പക്ഷം മുന്നോട്ടുവച്ച എട്ടു പേരുകളിൽ നിലവിൽ അഞ്ചുപേരുടെ പേരുകളാണ് അംഗീകാരമായത്. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എം, ലിജു, പി.സി വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചെന്നിത്തലക്കൊപ്പം അൻവർ സാദത്തിനെയോ ഐസി ബാലകൃഷ്ണനെയോ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. അൻവർ സാദത്തിനാണ് ചെന്നിത്തല മുഖ്യപരിഗണന നൽകുന്നത്. ഇക്കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
Leave a Comment
Your comment will be visible after admin approval.