ധർമേന്ദ്ര പ്രധാന് ആശംസകൾ നേർന്ന് രാജീവ് ചന്ദ്രശേഖർ

Global Indian Writer · July 25, 2026 · 1 min read · 0 Comments · 0 Shares

‌തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ധർമേന്ദ്ര പ്രധാന് ആശംസകൾ നേർന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. തന്റെ ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണയറിയിച്ചത്.


‘ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നത് ഉൾപ്പെടെ, ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അർത്ഥവത്തായ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ ധർമേന്ദ്ര പ്രധാൻ ജിയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠനകേന്ദ്രങ്ങളും സംരംഭകത്വ കേന്ദ്രങ്ങളുമാക്കി മാറ്റുന്നതിൽ അദ്ദേഹം വലിയ പിന്തുണയാണ് നൽകിയത്. അദ്ദേഹത്തിന്റെ സേവനങ്ങൾക്കു നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫെസ്ബുക്ക് പോസ്റ്റ്. ധർമേന്ദ്ര പ്രധാനുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു പോസ്റ്റ്

Share this story

Leave a Comment

Your comment will be visible after admin approval.