കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

Global Indian Writer · July 25, 2026 · 1 min read · 0 Comments · 0 Shares

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തമുണ്ടായി 18 ദിവസത്തിന് ശേഷമാണ് പ്രിയങ്ക പ്രദേശത്തെത്തിയത്. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച അവർ സ്ഥിതിഗതികൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തുകയും ചെയ്തു.


ദുരന്തത്തിൽ വീട് പൂർണമായും തകർന്ന അഷ്റഫിന്റെയും കുടുംബത്തിന്റെയും, ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുടമ്മാളിന്റെയും കുടുംബത്തെയും പ്രിയങ്ക സന്ദർശിച്ചു. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെയും അവർ കണ്ടു. കുന്നമ്പറ്റയിൽ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുന്ന ഭവന പദ്ധതിയുടെ പുരോഗതിയും അവർ വിലയിരുത്തി. തുടർന്ന് രക്ഷാപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു.

Share this story

Leave a Comment

Your comment will be visible after admin approval.