കോഴിക്കോട്-കുവൈത്ത് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു

Global Indian Writer · August 14, 2026 · 1 min read · 0 Comments · 0 Shares

കുവൈത്ത് സിറ്റി: മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി കോഴിക്കോട്-കുവൈത്ത് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ കോഴിക്കോട് നിന്നുള്ള വിമാനം കുവൈത്തിലെത്തി. വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രവർത്തന തടസ്സങ്ങളും കാരണം നേരത്തെ സർവീസ് പലതവണ റദ്ദാക്കിയിരുന്നു.

കുവൈത്തിലേക്ക് കൂടുതൽ വിദേശ വിമാന കമ്പനികൾ സർവീസ് പുനരാരംഭിക്കുന്നു. ഇത്തിഹാദ് എയർവേയ്സും ഖത്തർ എയർവേയ്സും കുവൈത്തിലേക്കുള്ള സർവീസുകൾ ആഗസ്റ്റ് എട്ട് മുതൽ വീണ്ടും ആരംഭിച്ചിരുന്നു. സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ഇവ താത്കാലികമായി നിർത്തിവച്ചതായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.