പ്രതീക്ഷയുടെ ചിങ്ങപ്പുലരി ഇന്ന്

Global Indian Writer · August 17, 2026 · 1 min read · 0 Comments · 0 Shares

ചിങ്ങം ഒന്ന് ഐശ്വര്യത്തിൻ്റെ പുതുവർഷം ആരംഭിക്കുകയാണ്. വറുതിയുടെ കർക്കിടകം അവസാനിച്ച് പുത്തൻ പ്രതീക്ഷയോടെയാണ് പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്. 2026 ഓഗസ്റ്റ് 17നാണ് ഇത്തവണ ചിങ്ങം ഒന്ന് വന്നെത്തുന്നത്. മലയാളവർഷം അഥവാ കൊല്ലവർഷം 1202 ആണ് ഇനി. കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിലെ ആദ്യ ദിനം കേരളത്തിന് കർഷക ദിനം കൂടിയാണ്.

ചിങ്ങം പിറക്കുന്നതോടെ ഓണത്തിൻ്റെ വരവാണ് ഇനി. ഓണാഘോങ്ങളായി നാടൊട്ടുക്കും ഇനി ഉത്സവാന്തരീക്ഷത്തിലേക്ക് കടക്കും. പൂക്കളവും ഊഞ്ഞാലാട്ടവും ഓണക്കോടിയും ഓണസദ്യയുമായി മലയാളികൾ ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഐശ്വര്യത്തിൻ്റെയും പ്രത്യാശയുടെയും പുതിയ മലയാള വർഷം ആരംഭിക്കുമ്പോൾ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്ന് സൗഹൃദങ്ങൾ പുതുക്കാം. പുതുവത്സരാംശസകൾ

Share this story

Leave a Comment

Your comment will be visible after admin approval.