പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞ പ്രഫ.കെ.വി തോമസ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

Global Indian Writer · May 20, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞ പ്രഫ.കെ.വി തോമസ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ഉൾപ്പെടെയുള്ളവുമായി കൂടിക്കാഴ്ച നടത്താനാണ് നീക്കം. ബി.എൽ സന്തോഷിനെ കാണുമെന്നുള്ള വാർത്ത കെ.വി തോമസ് നിഷേധിച്ചില്ല. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനുമായും കെ.വി. തോമസ് വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നാല് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയ കെ.വി. തോമസ് മാധ്യമങ്ങളോട് സംസാരിക്കവെ താൻ മുൻപും പല നേതാക്കളെയും കണ്ടിട്ടുണ്ടെന്നും ഇപ്പോഴും പലരെയും കാണുന്നുണ്ടെന്നും പ്രതികരിച്ചു. എന്നാൽ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വ്യക്തമായ മറുപടി നൽകാതെ ഒഴുക്കൻ മട്ടിലാണ് അദ്ദേഹം പ്രതികരിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.