സൗദിയിൽ നിന്ന് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള യാത്രകൾക്ക് ഓഫറുമായി സൗദിയ

Global Indian Writer · August 23, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സൗദിയിൽ നിന്ന് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള യാത്രകൾക്കായി ആകർഷകമായ ഓഫറുമായി ദേശീയ വിമാനക്കമ്പനിയായ സൗദിയ. ഗസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ ഈ പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സെപ്റ്റംബർ 1 നും ഡിസംബർ 10നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വൺ-വേ, റിട്ടേൺ ടിക്കറ്റുകൾക്ക് ഈ ഇളവ് ബാധകമാണ്. കൂടാതെ, അൽഫുർസാൻ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് ഈ കാലയളവിൽ ബുക്കിങ് നടത്തുമ്പോൾ 100 ശതമാനം ബോണസ് ടയർ ക്രെഡിറ്റും ലഭിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.