കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ട കൊച്ചി-ഫുജൈറ വിമാനം വൈകി. സര്‍വീസ് വൈകുന്നതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ യാത്ര റദ്ദാക്കി മടങ്ങി. 50ഓളം പേരാണ് വിമാനത്താവളത്തില്‍ നിന്നും മടങ്ങിയത്. 189 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനമാണ് ഇത്. എന്നാല്‍ 50 പേര്‍ മാത്രമേ വിമാനത്താവളത്തില്‍ എത്തിയിരുന്നുള്ളു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഇപ്പോഴും വ്യക്തമല്ല.
നേരത്തെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കമ്പനിയായ സിയാല്‍ വിമാന സര്‍വീസ് സംബന്ധിച്ച് ഒരു അറിയിപ്പ് നല്‍കിയിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ മുന്‍കൂട്ടി സര്‍വീസ് ലഭ്യമാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം എയര്‍പോട്ടില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അറിയിപ്പ്.
Leave a Comment
Your comment will be visible after admin approval.