മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ ടിക്കറ്റെടുത്തിട്ടും വ്യക്തമായി കാണാന്‍ സാധിക്കാതെ പ്രതിഷേധിച്ച 33,000 ആരാധകർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചു

Global Indian Writer · August 30, 2026 · 1 min read · 0 Comments · 0 Shares

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ ടിക്കറ്റെടുത്തിട്ടും മെസിയെ വ്യക്തമായി കാണാന്‍ സാധിക്കാതെ പ്രതിഷേധിച്ച 33,000 ആരാധകർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ദേശീയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് നബന്നയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹത്തിന്‍റെ നിർണായക പ്രഖ്യാപനം. സംസ്ഥാനത്തിന്റെ കായിക ബജറ്റിൽ നിന്നാകും ഇതിനായുള്ള തുക കണ്ടെത്തുക. 4,000, 6,000 രൂപ നിരക്കുകളിൽ ടിക്കറ്റെടുത്ത കായിക പ്രേമികളുടെ തുക തിരികെ നൽകാൻ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

2025 ഡിസംബർ 13-നാണ് ലയണൽ മെസ്സിയുടെ ഇന്ത്യയിലെ ‘ഗോട്ട്’ പര്യടനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ സംഘാടനത്തിലെ വീഴ്ചയും, വിഐപികളുടെയും ഉദ്യോഗസ്ഥരുടേയും അനാവശ്യമായ ഇടപെടലുകളും കാരണം സ്റ്റേഡിയത്തിൽ വലിയ രീതിയിലുള്ള തിക്കും തിരക്കും അരാജകത്വവും ഉടലെടുക്കുകയായിരുന്നു. ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവര്‍ക്കൊപ്പമാണ് മെസിയെത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.