റിയാദ്/ കൊച്ചി: സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് എയര്‍ലൈന്‍സിന്‍റെ റിയാദ്- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തി.174 സീറ്റുകളുള്ള എയര്‍ബസ് A320 വിമാനമാണ് കൊച്ചിയിലെത്തിയത്. വാട്ടർ സല്യൂട്ട് നൽകിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്ലൈ നാസിന്‍റെ ആദ്യ വിമാനത്തെ സ്വീകരിച്ചത്.ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദിൽനിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും.XY399, XY400 എന്നിവയാണ് ഫ്ലൈറ്റ് നമ്പറുകൾ. 174 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് സർവീസ് നടത്തുന്നത്. റിയാദിൽനിന്ന് വിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും. കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. മധ്യ- തെക്കൻ കേരളത്തിലുള്ള സൗദിയിലെ പ്രവാസികൾക്ക് ഏറെ ഉപകാര പ്രദമാണ് ഫ്ലൈ നാസ് സർവിസ്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ കമ്പനികൾ സൗദിയിലെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്. ഇതിന് പിറകെയാണ് ഫ്ലൈ നാസും സർവിസ് ആരംഭിച്ചത്.
Leave a Comment
Your comment will be visible after admin approval.