ന്യൂഡല്‍ഹി: പ്രളയത്തിന് പിന്നാലെ ടിബറ്റില്‍ ഭൂചലനവും. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂചലനമുണ്ടായ വിവരം സ്ഥിരീകരിച്ചത്.
10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തില്‍ ആളുകള്‍ക്കോ വസ്തുവകകള്‍ക്കോ നാശമുണ്ടായതായി സ്ഥിരീകരണമില്ല. കഴിഞ്ഞയാഴ്ച നേപ്പാളിലും ടിബറ്റിലും ഐസുപാളി അടര്‍ന്നു വീണതിനെ തുടര്‍ന്ന് വന്‍ പ്രളയമുണ്ടായിരുന്നു.
അതിനിടെ, ഒരാഴ്ച മുമ്പുണ്ടായ പ്രളയദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മേഖല ഇപ്പോഴും കരകയറിയിട്ടില്ല. പുതിയ കണക്കുകള്‍ പ്രകാരം നേപ്പാളിലും ടിബറ്റിലുമായി 1,273 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
Leave a Comment
Your comment will be visible after admin approval.