പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ് മന്ത്രി

Global Indian Writer · May 21, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പരോൾ അനുവദിച്ചതിലെ വസ്തുതകൾ സമഗ്രമായി അന്വേഷിക്കാനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.


പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരായ പ്രതികൾക്കാണ് പരോൾ അനുവദിച്ചിരുന്നത്. ഒന്നാംപ്രതി പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ഉൾപ്പെടെയുള്ളവർ ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തിരുന്നു. പ്രതികൾക്ക് ചട്ടവിരുദ്ധമായാണ് പരോൾ അനുവദിച്ചതെന്നാണ് ആരോപണം. ഒന്നാംപ്രതി പീതാംബരന് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നുതവണയും മറ്റ് പ്രതികൾക്ക് രണ്ടുതവണ വീതവും പരോൾ അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം.

എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പ്രതികൾക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല. ഇന്നലെയാണ് പ്രതികൾ ജയിലിൽ നിന്ന് ഇറങ്ങിയത്.

Share this story

Leave a Comment

Your comment will be visible after admin approval.