സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു

Global Indian Writer · September 8, 2026 · 1 min read · 0 Comments · 0 Shares

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലം ജില്ലയിലെ  പുനലൂരാണ് ഏറ്റവും ഉയര്‍ന്ന പകല്‍താപനില അനുഭവപ്പെട്ടത്– 36.2 ഡിഗ്രി സെല്‍സ്യസ്. കോട്ടയത്ത് 35.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്നും ഉയര്‍ന്ന ചൂടിന്  സാധ്യതയുണ്ട്. മഴ കുറയുന്നതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് പെട്ടെന്ന് ഉയരാന്‍  കാരണം. വ്യാഴാഴ്ച മുതല്‍ മധ്യകേരളത്തിലെ ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. 

നാളെ വരെ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പിലുണ്ട്. പകൽ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.