ഗാന്ധിനഗർ : ഗുജറാത്തിലെ വഡോദരയിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയുടെ സീറ്റുകൾ ‘ബുക്ക് മൈ ഷോ’ ആപ്പിലൂടെ റജിസ്റ്റർ ചെയ്യാൻ അനുവദിച്ച നടപടി വൻ വിജയം. റജിസ്ട്രേഷൻ ആരംഭിച്ച് ശേഷം ഒരു മണിക്കൂറിനുള്ളിൽ സീറ്റുകൾ എല്ലാം ആളുകൾ റിസർവ് ചെയ്തു. സൗജന്യമായാണ് സീറ്റുകൾ റജിസ്റ്റർ ചെയ്യാൻ ആളുകൾക്ക് അവസരം നൽകിയിരുന്നത്. ആദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് സ്വകാര്യ കമ്പനിയുടെ ആപ്പിലൂടെ ആളുകളെ പ്രവേശിപ്പിക്കുന്നത്.
വഡോദര മുനിസിപ്പൽ കോർപറേഷനാണ് മോദിയുടെ പരിപാടിയിലേക്ക് ആളുകളെ സ്വകാര്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചു കയറ്റാൻ തീരുമാനിച്ചത്. ഒരു മണിക്കൂറിനകം എല്ലാ സീറ്റുകളും അതിവേഗം റിസർവ് ചെയ്തു കഴിഞ്ഞതിനാൽ ബുക്കിങ് വേഗത്തിൽ പൂർത്തിയായി. അതേസമയം 42,000-ത്തിലധികം ആളുകളെ വെയിറ്റിങ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.