തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. പിണറായി വിജയന്‍ സിഎംആർഎല്ലില്‍ നിന്നും മകള്‍ വീണ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇഡിയുടെ കത്തിൽ പറയുന്നത്.
ഇഡി അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ പൊലീസിന് കൈമാറി. ഇഡിയുടെ കത്ത് ലഭിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിച്ചു. കേസെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും.
നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎൽ എക്സാലോജിക് കമ്പനിക്ക് നൽകിയ 1.72 കോടി രൂപ പിണറായി വിജയനുമായുള്ള ബന്ധം മുൻനിർത്തി നൽകിയ മാസപ്പടിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
സിഎംആർഎൽ പ്രൊമോട്ടർ ശശിധരൻ കർത്ത അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴികളും, വീണ വിജയന്റെ ഫോൺ, ഡയറി എന്നിവയിൽ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ടി. വീണയിൽ മാത്രം ഒതുങ്ങിയിരുന്ന മാസപ്പടി കേസ് വലിയ രാഷ്ട്രീയ വഴിത്തിരിവിലേക്കാണ് എത്തിനിൽക്കുന്നത്.
Leave a Comment
Your comment will be visible after admin approval.