ന്യൂഡല്‍ഹി: എക്സ് അക്കൗണ്ടിന് പൂട്ടിയിട്ടും അതിവേഗത്തിൽ വളർന്ന് കോക്രോച്ച് ജനതാ പാർട്ടി. ‘കൊക്രോച്ച് ഈസ് ബാക്ക്’ എന്ന പുതിയ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണം 80,000 പിന്നിട്ടു. രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെയും യുവാക്കൾ നേരിടുന്ന പ്രതിസന്ധിക്കെതിരെയും ശക്തമായി പോരാടാനാണ് സിജെപിയുടെ നീക്കം.
കാരണം കാണിക്കാതെ എക്സ് അക്കൗണ്ട് മരവിപ്പിച്ചെങ്കിലും ശക്തമായി തിരിച്ചുവരികയാണ് സിജെപി. നീറ്റ് യുജി പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പോരാട്ടത്തിലേക്കാണ് കോക്രോച്ച് ജനതാ പാർട്ടി നീങ്ങുന്നത്. പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.