മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും

Global Indian Writer · September 11, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയുള്ളൂ. ഈയാഴ്ച അവസാനത്തോടെ നിയമോപദേശം ലഭിക്കുന്നതിനെ തുടർന്ന് വിശദമായ കൂടിയാലോചനക്ക് ശേഷമാകും കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് തീരുമാനിക്കുക. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ആയതിനാൽ വിജിലൻസ് അന്വേഷണത്തിനാണ് കൂടുതൽ സാധ്യത .

റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. അതേസമയം റിയാസിനെതിരെ കൂടി ആരോപണം ശക്തമായതോടെ ഇഡിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഎം.

Share this story

Leave a Comment

Your comment will be visible after admin approval.