മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Global Indian Writer · September 11, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയിൽ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഫയൽ ലഭിച്ചത് ഇന്നലെയെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ പരാമർശം.

കേസിൽ ഹൈക്കോടതി സർക്കാരിനും സംവിധാനങ്ങൾക്കുമെതിരെ ഉന്നയിച്ചത് രൂക്ഷവിമർശനം. എന്തിനാണ് ചില പ്രതികളെ സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു. കൈ തൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടെങ്കിൽ ഇങ്ങനെ തെക്കുംവടക്കും അടിക്കും. ഒരു തെറ്റ് സംഭവിക്കാം, തുടർച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, എന്നിങ്ങനെയായിരുന്നു കോടതിയുടെ വിമർശനങ്ങൾ.

Share this story

Leave a Comment

Your comment will be visible after admin approval.