പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ , ബദൽ ഊർജ്ജസ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി. പാചക വാതകത്തിന് പകരമായി ബയോഗ്യാസ് അടക്കമുള്ളവ പരിഗണിക്കണം. മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. പരിഷ്കാരങ്ങൾ ശക്തമായി നടപ്പിലാക്കണം. വീക്ഷിത് ഭാരത് 2047 വെറുമൊരു വാഗ്ദാനമല്ല, ഒരു പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുൻകാല അലംഭാവങ്ങളോ പശ്ചാത്താപങ്ങളോ അല്ല ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുനരുപയോഗ ഊർജ്ജം അതിവേഗം വർദ്ധിപ്പിക്കണം. പുതിയ സംരംഭങ്ങളോ പരിഷ്കാരങ്ങളോ പൗരന്മാരെ ബുദ്ധിമുട്ടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നാണ് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നത്. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ ലഭ്യമാണ്. എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ചിലയിടങ്ങളിൽ വലിയ തിരക്കുകൾ അനുഭവപ്പെടുന്നുണ്ട്. പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.