പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം

Global Indian Writer · September 13, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത് രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും. അംഗരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക സഹകരണം, പ്രാദേശിക കറൻസികളിലുള്ള ഇടപാടുകൾ, സാങ്കേതിക കൈമാറ്റം എന്നിവ കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളോടെയാണ് ഉച്ചകോടി അവസാനിക്കുന്നത്.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയിൽ പരസ്പരം പുതിയ ധാരണകളായാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് ഡൽഹിയിൽ സമീപിക്കുക. അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഊന്നിയാണ് ചർച്ചകൾ നടന്നത്. യുദ്ധവും തീരുവയും ഭീകരതയും ചർച്ചയായി. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള കടുത്ത നിലപാടുകൾ മുതൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, സാമ്പത്തികം എന്നിവയിലെ പുതിയ സഹകരണ സംവിധാനങ്ങൾ വരെ ഇന്ത്യയ്ക്ക് നിർണായകമായ നിരവധി നേട്ടങ്ങൾ പ്രഖ്യാപനത്തിലുണ്ട്. വിഷയങ്ങളിൽ സമവായത്തിലെത്താൻ സാധിച്ചത് തന്നെ വലിയൊരു നയതന്ത്ര നേട്ടമാണ്.

Share this story

Leave a Comment

Your comment will be visible after admin approval.