മാസപ്പടി കേസിൽ ഹവാല ഇടപാട് വീണ സമ്മതിച്ചെന്ന ഇഡി ആരോപണങ്ങൾക്ക് മറുപടിയുമായി പി.എ മുഹമ്മദ് റിയാസ്

Global Indian Writer · September 15, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: മാസപ്പടി കേസിൽ ഹവാല ഇടപാട് വീണ സമ്മതിച്ചെന്ന ഇഡി ആരോപണങ്ങൾക്ക് മറുപടിയുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ കരിവാരിത്തേക്കാൻ അന്വേഷണ ഏജൻസി തയാറാക്കിയ മികച്ച തിരക്കഥ മാത്രമാണെന്ന് റിയാസ് കുറ്റപ്പെടുത്തി. ഇഡി തയ്യാറാക്കിയ ഈ വ്യാജ തിരക്കഥയ്ക്ക് ദേശീയതലത്തിൽ അവാർഡ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.

ഭാവി ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഇഡി ഹവാല ഇടപാടെന്ന പേരിൽ തെറ്റായി ചിത്രീകരിക്കുന്നത്. ഇഡി മൂന്ന് തവണ വീണയെ ചോദ്യം ചെയ്തപ്പോഴും ഹവാല ഇടപാടുകളെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല. ചോദ്യം ചെയ്യലിൽ രേഖപ്പെടുത്തിയ മൊഴിപ്പകർപ്പിൽ ഒപ്പിട്ടു നൽകിയത് വിവരങ്ങൾ സാക്ഷ്യപ്പെടുത്താൻ മാത്രമാണെന്നും, അല്ലാതെ തെറ്റ് സമ്മതിച്ചല്ലെന്നും റിയാസ് വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.