ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ റദ്ദാക്കിയ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്തുന്നു. ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായാണ് സിബിഎസ്ഇ പരീക്ഷ നടത്താൻ തീരുമാനിച്ചത്. യുഎഇ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഏഴ് പശ്ചിമേഷ്യൻ രാജ്യങ്ങളിലായി 40 വിഷയങ്ങളിലായാണ് പരീക്ഷകൾ നടത്തുന്നത്. താൽപര്യമുള്ള വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതാവുന്നതാണ്.
പശ്ചിമേഷ്യയിൽ സംഘർഷസാഹചര്യങ്ങൾ കാരണം സിബിഎസ്‌ഇ ഈ രാജ്യങ്ങളിലെ പരീക്ഷകൾ നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് പ്രത്യേക മൂല്യനിർണയ പദ്ധതിപ്രകാരമാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. പരീക്ഷ ഫലങ്ങൾ മെയ് 13-നാണ് പ്രസിദ്ധീകരിച്ചത്.
Leave a Comment
Your comment will be visible after admin approval.