കൊച്ചി: മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ടിവിയിലെ 21 മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയായി. വിവിധ രേഖകള്‍ പിടിച്ചെടുത്തതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. പിടിച്ചെടുത്ത ഉപകരണങ്ങളെ കുറിച്ച് എസ്ഐടി തലവൻ വിശദീകരിക്കുമെന്നും എസിപി അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ ജോലി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. ജോലിക്ക് ആവശ്യമായ മൊബൈൽ ഫോൺ ഉടൻ തിരിച്ചുനൽകിയിരുന്നു. മൊബൈൽ ഫോൺ മാറ്റിവെക്കാൻ ആവശ്യപ്പെട്ടത് നടപടിക്രമത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.
Leave a Comment
Your comment will be visible after admin approval.