അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ച കേസില്‍ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ് നടത്തി

Global Indian Writer · September 19, 2026 · 1 min read · 0 Comments · 0 Shares

വയനാട്: അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്. വയനാട് വാഴവറ്റയിലെ മൂങ്ങനാനിയില്‍ വീട്ടില്‍ ആന്റോയെ എത്തിച്ചാണ് തെളിവെടുപ്പ്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയില്‍ വലിയ വാദങ്ങള്‍ നടന്നിരുന്നു.

നിലവില്‍ എക്‌സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിന്‍. നാളെ ഉച്ചയ്ക്ക് 12 വരെയാണ് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. വാഴ വറ്റയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാര്‍ഗ്ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എക്‌സൈ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.