തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7, 13(1), 20(1) എന്നിവ പിണറായി വിജയനെതിരായ കേസിൽ ബാധകമാകാമെന്നാണ് നിയമോപദേശത്തിലെ നിലപാട്. മൂന്നാം വ്യക്തി മുഖേനയോ മറ്റൊരാളുടെ പ്രയോജനത്തിനായോ കൈക്കൂലി സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നത് വകുപ്പ് ഏഴിന്റെ പരിധിയിൽ വരാമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
സിഎംആർഎല്ലിൽ നിന്ന് വീണ വിജയനും എക്സാലോജിക് സൊല്യൂഷൻസിനും ലഭിച്ച പണം പിണറായി വിജയന് ലഭിച്ച കൈക്കൂലിയായി കണക്കാക്കാമെന്ന ഇഡിയുടെ ആരോപണവും നിയമോപദേശത്തിൽ പരിഗണിച്ചിട്ടുണ്ട്. ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡിന് മുമ്പാകെ സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ ശശിധരൻ കർത്ത നൽകിയ മൊഴികളും ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.