രാജ്യതലസ്ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി

Global Indian Writer · September 22, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: രാജ്യതലസ്ഥാനത്തെ വീണ്ടും ഭീതിയിലാഴ്ത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹിയിലെ കൽക്കാജി മന്ദിറിന് സമീപമുള്ള പാർക്കിൽ വെച്ചാണ് 17 വയസുകാരി ക്രൂരമായ ആക്രമണത്തിന് ഇരയായത്. പൊലീസുകാരെന്ന് തെറ്റിദ്ധരിപ്പിച്ച് സമീപിച്ച മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


ഡൽഹി സ്വദേശിയായ പെൺകുട്ടി തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ 17 വയസുള്ള ആൺസുഹൃത്തിനൊപ്പം കൽക്കാജി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. പ്രാർഥനയ്ക്ക് ശേഷം രാത്രി 7.30 ഓടെ ഇരുവരും കൽക്കാജി ക്ഷേത്രത്തിനും ഇസ്കോൺ ക്ഷേത്രത്തിനും ഇടയിലുള്ള ആസ്ഥാ കുഞ്ജ് പാർക്കിലെത്തി. ഈ സമയം 25നും 30നും ഇടയിൽ പ്രായമുള്ള മൂന്ന് യുവാക്കൾ ഇവർക്ക് സമീപമെത്തുകയും തങ്ങൾ പൊലീസുകാരാണെന്ന് അവകാശപ്പെടുകയുമായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പാർക്കിനുള്ളിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.