തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

Global Indian Writer · September 24, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ശബരിമല മണ്ഡലകാല ഒരുക്കങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തും. ശബരിമല പ്രവർത്തനങ്ങളിൽ ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഏകോപനത്തോടെ മുന്നോട്ടുപോകാൻ ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു.

മണ്ഡലകാലത്തേക്കുള്ള വിവിധ ടെൻഡർ നടപടികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തും. ടെൻഡർ നടപടികളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബോർഡിലെ സിപിഎം അംഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ദേവസ്വം മന്ത്രിയുമായുള്ള തർക്കങ്ങൾ അവസാനിച്ച സാഹചര്യത്തിൽ മന്ത്രിയുടെ മുൻപരാമർശങ്ങളും യോഗത്തിൽ ചർച്ചയാകും.അതേസമയം, മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തുലാമാസ പൂജകൾക്ക് മുമ്പ് മുഖ്യമന്ത്രി ശബരിമല സന്ദർശിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.