സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ് : പട്ടികയിൽ മുഖ്യമന്ത്രിയും

Global Indian Writer · September 24, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകൾ ഇതിലുണ്ട്. ശശിധരൻ കർത്തയുടെ ഡയറിയുടെ പൂർണ രൂപം ലഭിച്ചു.

പണം നൽകിയത് ഖനനത്തിന് വെല്ലുവിളി നേരിട്ട ഘട്ടത്തിലെന്ന് ആദായ നികുതി വകുപ്പിന് കർത്തയുടെ മൊഴി. വിജിലൻസ് അന്വേഷണത്തിന് സർക്കാരിനെ പരാതിക്കാരൻ ഷോൺ ജോർജ് വെല്ലുവിളിച്ചു. നേരത്തെ തന്നെ ശശിധരൻ കർത്തയുടെ ഡയറിയ്ക്കകത്ത് രാഷ്ട്രീയഭേദമന്യേ നേതാക്കൾക്ക് പണം നൽകിയതിന്റെ രേഖകളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. രാഷ്ട്രീയ നേതാക്കൾ, അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമവുമായി ബന്ധപ്പെട്ടവർ എന്നിവരുൾപ്പെടെയുള്ള പേരുകളാണ് ഡയറിയിൽ ഉള്ളത്.

പണം നൽകിയ ആളുകളുടെ പേരും എത്ര പണം എന്ന് നൽകിയെന്നുമാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡയറിയിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ അഞ്ച് ലക്ഷം രൂപയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അതിനിടെ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരായ കൈക്കൂലി, കള്ളപ്പണ ആരോപണങ്ങളിൽ ഉടൻ വിവര ശേഖരണത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സംഘം.

Share this story

Leave a Comment

Your comment will be visible after admin approval.