അദാനി എന്റര്‍പ്രൈസസിന്റെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തകനായ രവി നായർക്ക് ജാമ്യം

Global Indian Writer · September 24, 2026 · 1 min read · 0 Comments · 0 Shares

അഹമ്മദാബാദ്: അദാനി എന്റര്‍പ്രൈസസിന്റെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ രവി നായർക്ക് ജാമ്യം. ഗുജറാത്ത് ഗാന്ധി നഗർ സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. അദാനിക്കെതിരായ വാർത്തയുടെ പേരിൽ ഏഴ് ദിവസമായി രവി നായർ ഗുജറാത്തിൽ ജയിലിൽ കഴിയുകയായിരുന്നു.


സെപ്റ്റംബര്‍ പതിനേഴിനാണ് അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ സ്വമേധയാ ഹാജരായതിന് പിന്നാലെയാണ് രവി നായരെ അറസ്റ്റ് ചെയ്തത്. കോടതി നടപടികളില്‍ തുടര്‍ച്ചയായി സഹകരിച്ചു വന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍, ഒറ്റ ദിവസം ഹാജരാകാന്‍ കഴിയാത്തതിന്റെ പേരിലാണ് നേരിട്ട് ജാമ്യമില്ലാ വാറണ്ട് നേരിടേണ്ടി വന്നത്. ഹാജരാകാതിരുന്നാല്‍, ആദ്യഘട്ടത്തില്‍ ജാമ്യം ലഭിക്കാവുന്ന വാറണ്ടെന്ന സുപ്രിംകോടതി നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു നടപടി. നേരിട്ട് പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കാന്‍ കീഴ്‌ക്കോടതി വിസമ്മതിച്ചതോടെയായിരുന്നു രവി ജയിലിലായത്.

Share this story

Leave a Comment

Your comment will be visible after admin approval.