മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല. ആശുപത്രിക്കുള്ളിലെ വയറിങ് തകരാറാണ് പ്രതിസന്ധിക്കിടയാക്കിയത്. വൈദ്യുതി തടസപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു.
രാവിലെ ഏഴര മുതലാണ് മെഡിക്കല്‍ കോളജില്‍ വൈദ്യുതി പൂര്‍ണമായും തകരാറിലായത്. കെഎസ്ഇബിയില്‍ നിന്നും വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്ക് അകത്തെ തകരാര്‍ മൂലം വൈദ്യുതി തടസപ്പെടുകയാണ്. നിലവില്‍ ആശുപത്രിയിലെ ഒപി സര്‍വീസുകള്‍, കേള്‍വി പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.