ന്യൂഡല്‍ഹി: കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച സംബന്ധിച്ച് പറയാനുള്ള എല്ലാകാര്യങ്ങളും രാഹുലിനോട് പറഞ്ഞെന്ന് വി.എം സുധീരന്‍. എനിക്ക് ബോധ്യപ്പെട്ട എല്ലാ കാര്യങ്ങളും അറിയിച്ചു. ജനവികാരം ഉൾപ്പെടെ എല്ലാം ശ്രദ്ധയിൽപ്പെടുത്തി. ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും നാളെ പ്രഖ്യാപിക്കുമോ എന്ന് തനിക്കറിയില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു.
ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു പറയുന്നത് ശരിയല്ല. പ്രഖ്യാപനം വൈകി എന്നത് യാഥാർഥ്യമാണ്. കുറച്ചുകൂടി നേരത്തെ ആയിരുന്നെങ്കിൽ നന്നായിരുന്നുവെന്നും വി.എം സുധീരന്‍ വ്യക്തമാക്കി. കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തുടർ ചർച്ചകളുടെ ഭാഗമായി ഹൈക്കമാന്‍ഡ് വിളിപ്പിച്ചതനുസരിച്ചാണ് സുധീരന്‍ ഡല്‍ഹിയിലെത്തിയത്.
Leave a Comment
Your comment will be visible after admin approval.