തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ടതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഫോക്ലോർ അക്കാദമി, കെഎസ്എഫ്ഡിസി, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെയും വൈസ് ചെയർമാന്മാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചത്.
കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണനെയും സെക്രട്ടറിയായി എം.പി സുരേന്ദ്രനെയും നിയമിച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി പ്രേംകുമാറിനെയും വൈസ് ചെയർമാനായി ആലപ്പി അഷറഫിനെയും ചുമതലപ്പെടുത്തി. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും നിശ്ചയിച്ചു.
Leave a Comment
Your comment will be visible after admin approval.