ആലപ്പുഴ: എസ്എന്‍ഡിപി നേതൃത്വത്തെ തള്ളിയും എന്‍എസ്എസ് നേതൃത്വത്തെ തലോടിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എസ്എന്‍ഡിപി നേതൃത്വം സംഘ്പരിവാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. പക്ഷെ അണികളില്‍ ഭൂരിഭാഗവും മതനിരപേക്ഷ നിലപാടുള്ളവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ വിമര്‍ശനം.
അതേസമയം എന്‍എസ്എസ് നേതൃത്വം മതേതര നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി പ്രകീര്‍ത്തിച്ചു. നേതൃത്വം മതനിരപേക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍ അണികള്‍ വര്‍ഗീയ ചേരികളിലേക്ക് പോകുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ആലപ്പുഴയില്‍ നടന്ന വിപുലീകൃത സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. കമ്മിറ്റിയില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്ന് അകത്തുപോയെന്നും ഈ അകല്‍ച്ച തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചുവെന്നും പ്രതിനിധികള്‍ പ്രതികരിച്ചു.
വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ അംഗത്വ വിതരണത്തില്‍ വീഴ്ച സംഭവിച്ചു. വര്‍ഗ്ഗ-ബഹുജന സംഘടനാ അംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള വോട്ടുകള്‍ പോലും പല മണ്ഡലങ്ങളിലും കിട്ടിയില്ല. ജി. സുധാകരന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. ജില്ലാ നേതൃത്വത്തിലുള്ളവര്‍ പോലും സുധാകരന് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
Leave a Comment
Your comment will be visible after admin approval.