എന്‍എസ്എസ് എന്നത് ‘മക്കള്‍സ് സര്‍വീസ് സൊസൈറ്റി’ എന്നാക്കുമോയെന്ന് ഗണേഷ് കുമാര്‍

Global Indian Writer · September 27, 2026 · 1 min read · 0 Comments · 0 Shares

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കെ.ബി ഗണേഷ് കുമാര്‍. എന്‍എസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയില്‍ നിന്ന് രക്ഷിക്കണമെന്നും നക്കാപ്പിച്ച കണ്ട് നായര് വീഴരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് എന്നത് ‘മക്കള്‍സ് സര്‍വീസ് സൊസൈറ്റി’ എന്നാക്കുമോയെന്നാണ് പേടിയെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു. ന്യൂനപക്ഷങ്ങളുടെ സംവരണം ഒഴിവാക്കണമെന്ന് മന്നത്താചാര്യന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞദിവസം ലീഗിന്റെ ഒരു മന്ത്രിയെ സുകുമാരന്‍ നായര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. എന്നിട്ട് തനിക്ക് മുസ്‌ലിം സമുദായത്തോട് ഇഷ്ടമാണെന്ന് പറഞ്ഞു. എന്നാല്‍ ചങ്ങനാശ്ശേരിയിലെ ചന്ദനക്കുടം നിര്‍ത്താന്‍ ഇടപെട്ടത് സുകുമാരന്‍ നായരാണ്. എന്നിട്ടാണ് തനിക്ക് മുസ്‌ലിം സമുദായത്തോട് സ്‌നേഹമാണെന്ന് സുകുമാരന്‍ നായര്‍ പറയുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സ്‌നേഹം ലീഗിന്റെ മന്ത്രിയോട് മാത്രമേ ഉള്ളൂ. മുസ്‌ലിം സമുദായത്തോടില്ല. കൂടെ നില്‍ക്കുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇന്ന് എന്‍എസ്എസിന്റെ നേതൃസ്ഥാനത്തുള്ളതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Share this story

Leave a Comment

Your comment will be visible after admin approval.