മുട്ടിൽ മരംമുറി കേസിൽ അന്വേഷണം മുൻ ചീഫ് സെക്രട്ടറി എം. ജയതിലകനിലേക്ക് :നികേഷ് കുമാറിന്റെ ഓഫീസിൽ ​ഗൂഢാലോചന നടത്തിയെന്ന മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ അന്വേഷിക്കുമെന്നും മന്ത്രി

Global Indian Writer · September 28, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അന്വേഷണം മുൻ ചീഫ് സെക്രട്ടറി എം. ജയതിലകനിലേക്ക്. മരംമുറിക്ക് അനുമതി നൽകിക്കൊണ്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ജയതിലക് ഇറക്കിയ ഉത്തരവ് വിചിത്രമാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ ‌പറഞ്ഞു. പ്രതികളായ അ​ഗസ്റ്റിൻ സഹോദരന്മാർ നികേഷ് കുമാറിന്റെ ഓഫീസിൽ ​ഗൂഢാലോചന നടത്തിയെന്ന മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

കേസിൽ അടിമുടി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് മന്ത്രി നടത്തിയിരിക്കുന്നത്. എം. ജയതിലക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കാലയളവിലാണ് വിചിത്രമായ ഉത്തരവ് പുറത്തിറങ്ങുന്നത്. ഈ ഉത്തരവിന്റെ ബലത്തിലാണ് മുട്ടിൽ മരംമുറി നടക്കുന്നത്. ഉത്തരവ് വലിയ ഭവിഷ്യത്തുണ്ടാക്കുമെന്ന് അന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും അത് ഗൗനിക്കാതെ മൂന്ന് മാസത്തേക്ക് മാത്രമായി ഉത്തരവിറക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.