മഞ്ജു വാര്യർ നൽകിയ അപകീർത്തി കേസ് കോടതി ഇന്ന് പരിഗണിക്കും

Global Indian Writer · September 30, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: നടി മഞ്ജു വാര്യർ നൽകിയ അപകീർത്തി കേസ് എറണാകുളം മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ സനൽ കുമാർ ശശിധരൻ, വിദ്വേഷ യൂട്യൂബർ ഷാജൻ സ്‌കറിയ എന്നിവർക്ക് എതിരെ ആരംഭിച്ച നിയമ നടപടി ആണ് കോടതി പരിഗണിക്കുന്നത്. അപകീർത്തികരമായ ഉള്ളടക്കം നീക്കണം എന്ന ആവശ്യത്തിൽ മുൻസിഫ് കോടതി വാദം കേൾക്കും.

ഹരജിയിൽ സനൽ കുമാർ ശശിധരനും യൂട്യൂബർ ഷാജൻ സ്‌കറിയയും മറുപടി നൽകണം. അപകീർത്തികരമായ ഉള്ളടക്കം നീക്കുന്നതിൽ സാമൂഹ്യ മാധ്യമ സ്ഥാപനമായ മെറ്റയും മറുപടി നൽകിയേക്കും. സെക്‌സ് റാക്കറ്റിന്‍റെ പിടിയിലാണ് മഞ്ജു വാര്യര്‍ എന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍റെ ആരോപണം. വസ്തുതാ വിരുദ്ധമായ പ്രചരണത്തിനെതിരെ മഞ്ജുവിന്‍റെ കുടുംബം നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.