അശ്വന്ത് കോക്കിന്‍റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെടുത്തു

Global Indian Writer · September 30, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: യൂട്യൂബർ അശ്വന്ത് കോക്കിന്‍റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെടുത്തു.എയർ പിസ്റ്റൾ എന്ന് പ്രാഥമിക വിവരം. രണ്ട് മദ്യക്കുപ്പികളും കണ്ടെടുത്തു. നടക്കാവ് പൊലീസിന്‍റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അപകടകരമായി വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ യൂട്യൂബർ പിടിയിലായത്.

മദ്യപിച്ച് വാഹനം ഓടിച്ചതായുള്ള പരാതിയെ തുടർന്ന് നടക്കാവ് പൊലീസാണ് കോക്കിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. എരഞ്ഞിപ്പാലം ഭാഗത്തുവെച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് അശ്വന്തിനെ പൊലീസിന് കൈമാറി.പൊലീസ് എത്തുമ്പോൾ അശ്വന്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ചിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈദ്യപരിശോധനയിലൂടെയും പൊലീസ് അന്വേഷണത്തിലൂടെയും വ്യക്തമാകും

Share this story

Leave a Comment

Your comment will be visible after admin approval.