എയിംസിന്റെ കാര്യത്തിൽ കേരളത്തിനു മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

Global Indian Writer · October 7, 2026 · 1 min read · 0 Comments · 0 Shares

എയിംസിന്റെ കാര്യത്തിൽ കേരളത്തിനു മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയിട്ടില്ല. ആരോഗ്യരംഗത്ത് പിന്നിലുള്ള സംസ്ഥാനങ്ങൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നത് എയിംസിന് അയോഗ്യതയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. 

ജനസാന്ദ്രത കൂടുതലുള്ള കേരളത്തിനും എയിംസ് അർഹിക്കുന്നില്ലേയെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൗമൻ സെനിന്റെ ചോദ്യം. എല്ലാവർക്കും ചികിത്സയ്ക്കായി മുൻനിര ആശുപത്രികളെ സമീപിക്കാനാവില്ല. എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം ഭൂമി നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 200 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും 2022 മുതൽ കേന്ദ്രസംഘത്തെ അയച്ച് സാധ്യതാപഠനം നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടായ ശേഷമേ സാധ്യതാപഠനം നടത്താനാകൂ എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ആറാഴ്ചക്കകം അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.