ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ഇന്‍ഡ്യ സഖ്യ എംപിമാര്‍ പ്രതിഷേധവുമായി ജന്തര്‍ മന്തറിൽ

Global Indian Writer · October 7, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ഇന്‍ഡ്യ സഖ്യ എംപിമാര്‍ പ്രതിഷേധവുമായി ജന്തര്‍ മന്തറിലേക്ക്. മൂന്ന് ബസുകളിലായാണ് എംപിമാര്‍ ജന്തര്‍ മന്തറിലേക്ക് എത്തിയത്. എന്നാല്‍, വഴിയില്‍ പൊലീസ് തടഞ്ഞു. ജന്തർ മന്തറിലേക്ക് നടന്നു നീങ്ങിയ എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ജന്തര്‍ മന്തറിലേക്കുള്ള വഴിയില്‍ ബാരിക്കേഡുകളും ഒപ്പം നാല് ബസുകളും വെച്ച് തടഞ്ഞിരിക്കുകയാണ്.

ഡല്‍ഹി കൊണാട്ട് പ്ലേസിലെ സാഗര്‍ രത്ന ഹോട്ടലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ എംപിമാരുടെ ഉച്ചഭക്ഷണ യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാര്‍ വിവിധ സംഘങ്ങളായി പ്രതിഷേധത്തിന് പുറപ്പെട്ടത്. എന്തുവന്നാലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ എംപിമാരുടെ നിലപാട്. നേതാക്കളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ എഫ്‌ഐആറുകളും ഓരോ മെഡല്‍ പോലെയാണെന്നു പ്രതിഷേധത്തിനു പുറപ്പെടും മുന്‍പ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. ”ഇന്ന് ജന്തര്‍ മന്തറില്‍ ഒരിക്കല്‍ക്കൂടി പ്രതിഷേധിക്കാനാണു തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കാന്‍ യോഗ്യനായ വ്യക്തിയല്ല ഗ്യാനേഷ് കുമാറെന്നു രാജ്യത്തോട് പറയണം. ഇപ്പോള്‍ എനിക്കെതിരെ 45 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് 100 ആവണമെന്നാണ് എന്റെ ആഗ്രഹം. ഓരോ എഫ്‌ഐആറും ഓരോ മെഡലാണ്” -രാഹുല്‍ ഗാന്ധി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.