പനാജി: പ്രശസ്ത ബോളിവുഡ് നടൻ നാന പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.20ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ കുഴഞ്ഞുവീണ നടനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹിന്ദി, മറാത്തി ചിത്രങ്ങളിലെ വ്യത്യസ്തമായ പ്രകടനം കൊണ്ടാണ് നാന പ്രേക്ഷക മനസിൽ ഇടംനേടിയത്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന കരിയറിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
Leave a Comment
Your comment will be visible after admin approval.