തിരുവനന്തപുരം: സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം തളളി സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തീരുമാനം ഇല്ലാതെ യോഗത്തിനില്ലെന്ന് സിപിഐ. മറുപടി രേഖാമൂലം അറിയിക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
സിപിഐ നിയമസഭാ കക്ഷി നേതാവ് കെ.രാജനോടാണ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടിയില്‍ ആലോചിക്കാതെ മറുപടി പറയാന്‍ ആകില്ലെന്ന് കെ രാജന്‍ അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. തിങ്കളാഴ് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്മുന്നോടിയായാണ് നിയമസഭാ കക്ഷി ചേരണമെന്ന് പിണറായി നിര്‍ദ്ദേശിച്ചത്. മുന്നണിയിലെ തര്‍ക്കം മൂലം ഇതുവരെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനായിട്ടില്ല.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നില്‍ ഇനി അപേക്ഷിക്കാന്‍ പോകേണ്ടെന്ന് സിപിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചര്‍ച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുന്‍കൈ എടുത്ത് ക്ഷണിച്ചാല്‍ മാത്രം ചര്‍ച്ച എന്നാണ് നിലപാട്.
Leave a Comment
Your comment will be visible after admin approval.