തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇഡി റിപ്പോർട്ടിൽ കേസെടുക്കാമെന്ന് കോടതി. എഫ്ഐആർ ഇടാൻ കോടതി നിർദേശം നൽകി. ഇതോടെ സർക്കാർ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു ഹരജിക്കാരനും, ഇഡിയും കോടതിയിൽ സ്വീകരിച്ചത്. പ്രാഥമിക അന്വേഷണം നടത്തി വസ്തുതകൾ ബോധ്യപ്പെട്ടാൽ രജിസ്റ്റർ ചെയ്യുമെന്ന സുപ്രിംകോടതി വിധികൾ ഉണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ രേഖകൾ കോടതി വിളിച്ചു വരുത്തിയിരുന്നു. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നോട്ടീസ് അയച്ചിരുന്നു. റിയാസ് മന്ത്രിയായിരിക്കെ സമ്പാദിച്ച പണം സുഹൃത്തുക്കള്‍ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാട്ടി ഇഡി സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് റിപ്പോർട്ട് കൈമാറിയിരുന്നു. പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്‍റെ കൂടുതൽ ഇടപെടലുകൾ.
Leave a Comment
Your comment will be visible after admin approval.